ലഖ്നൗ-ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും അമേത്തിയിലെ ജനങ്ങളെ കോവിഡ് കാലത്ത് കൈവിടാതെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
അമേത്തിയിലെ ജനങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ച് മണ്ഡലത്തിലെ പാര്‍ട്ടി നേതാക്കളുമായി രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു.
കര്‍ഷകരുടെ പ്രശ്നങ്ങളാണ് പ്രധാനമായും രാഹുല്‍ ഗാന്ധി അന്വേഷിച്ചത്. അമേത്തിയില്‍ ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും ജനങ്ങളും താനും തമ്മിലുള്ള ബന്ധത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും രാഹുല്‍ ഉറപ്പ് തന്നതായി യു.പി കോണ്‍ഗ്രസ് വക്താവ് രാഹുല്‍ മിശ്ര പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്റ്റുഡന്‍സ് യൂണിയന് അംഗങ്ങളും പങ്കെടുത്ത ചര്‍ച്ചയില്‍ ഒരു മണിക്കൂറോളം പ്രവര്‍ത്തകരുമായി രാഹുല്‍ സംവാദിച്ചു.
ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ ദുരിതത്തിലായ ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ രാഹുല്‍ എത്തിച്ചിരുന്നു. ഒമ്പത് ട്രക്ക് നിറയെ അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ വസ്തുക്കളുമാണ് രാഹുല്‍ എത്തിച്ചത്.
രാഹുല്‍ എത്തിക്കുന്ന സാധനങ്ങള്‍ മണ്ഡലത്തില്‍ വിതരണം ചെയ്യുന്നത് ജില്ലാ ഭരണകുടം തടസ്സപ്പെടുത്തുന്നുണ്ടെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.






