തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് ഏഴ് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നാലുപേര്‍ക്കും പാലക്കാട് ,മലപ്പുറം,വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള രോഗികള്‍ മഹാരാഷ്ട്രയില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നുള്ളയാള്‍ ചെന്നൈയില്‍ നിന്നും മലപ്പുറം ജില്ലയിലുള്ള രോഗി കുവൈത്തില്‍ നിന്നും എത്തിയവരാണ്.
വയനാട് ജില്ലയില്‍ വൈറസ് സ്ഥിരീകരിച്ചയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നിലവില്‍ 27 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.27986 പേര്‍ നിരീക്ഷണത്തിലുണ്ട്. 157 പേരെ ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതുവരെ 37858 ആളുകളുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു.