കോവിഡ്19: എറണാകുളം സ്വദേശി ദമാമില്‍ മരിച്ചു

ദമാം- എറണാകുളം  മുളന്തുരുത്തി 14 വാര്‍ഡില്‍ ഇറക്കാമറ്റത്തില്‍ കുഞ്ഞപ്പന്‍ ബെന്നി (53) ദമാമില്‍ കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ 27 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം സാലം ബെല്‍ഹാമര്‍ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്നു.
രണ്ടാഴ്ച മുന്‍പാണ് ന്യുമോണിയയെ തുടര്‍ന്ന് ദമാം സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . തീവ്രപരിചരണ വിഭാഗതില്‍ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ടെസ്സി ബെന്നി. മകള്‍ മേബിള്‍ ബെന്നി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്.
മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. കോവിഡ് ബാധിച്ച് അടുത്ത ദിവസങ്ങളില്‍ രണ്ടാമത്തെ മലയാളിയാണ് ദമാമില്‍ മരിക്കുന്നത്. മലപ്പുറം നിലമ്പൂര്‍ സ്വദേശി നെല്ലിക്കോടന്‍ സുദേവന്‍ ദാമോദരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.

 

 

Latest News