ജിദ്ദയില്‍ പത്തനംതിട്ട സ്വദേശി മരിച്ചു

 ജിദ്ദ- പത്തനംതിട്ട വെട്ടൂര്‍ ഇടയാടിയില്‍ സലിം (പ്രസന്നന്‍, 55) സൗദി  ജിദ്ദയില്‍ നിര്യാതനായി. ശനി വൈകിട്ട് അസ്വസ്ഥത പ്രകടിപ്പിച്ച പ്രസന്നനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
20 വര്‍ഷത്തിലേറെയായി ജിദ്ദ എയര്‍പോര്‍ട്ടില്‍ ജോലി നോക്കി വരികയായിരുന്നു. ഫെബ്രുവരി 10 നാണ് നാട്ടിലെത്തി മടങ്ങിയത്. മൃതശരീരം ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് ടെസ്റ്റ് അടക്കം നടത്തിയതിനുശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.
മരണവിവരമറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആന്റോ ആന്റണി എം.പി. എന്നിവരുമായി പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂര്‍ ജ്യോതി പ്രസാദ് എന്നവര്‍ ബന്ധപ്പെടുകയും ഇവര്‍ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്, സൗദി ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും ജിദ്ദ ഒ.ഐ.സി.സി യുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങള്‍ നടത്തി.

ജിദ്ദ ഒ.ഐ.സി.സി അംഗങ്ങളായ അലി തേക്കുതോട്, മുനീര്‍, ശിഹാബുദ്ദീന്‍, അന്‍സാരി എന്നിവര്‍ മൃതശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
ഭാര്യ: ബിന്ദു. മകന്‍: രോഹിത്.

 

 

Latest News