Sorry, you need to enable JavaScript to visit this website.

ജിദ്ദ-കോഴിക്കോട് നിരക്ക് 1253 റിയാൽ, വിമാനം ബുധനാഴ്ച

ജിദ്ദ- കോവിഡ് കാരണം വിമാനങ്ങൾ റദ്ദാക്കിയതോടെ സൗദിയിൽ കുടുങ്ങിയവരെയുമുള്ള ജിദ്ദ-കോഴിക്കോട് വിമാനം ഈ മാസം 13ന് ബുധനാഴ്ച തിരിക്കും. നേരത്തെ ജിദ്ദ-ദൽഹി സെക്ടറിൽ നിശ്ചയിച്ചിരുന്ന വിമാനമാണ് കോഴിക്കോട്ടേക്ക് മാറ്റുന്നത്. 1253 റിയാലാണ് ജിദ്ദ-കോഴിക്കോട് യാത്രാ നിരക്ക്. മെയ് 14ന് കൊച്ചിയിലേക്കും ജിദ്ദയിൽനിന്ന് എയർ ഇന്ത്യയുടെ സർവീസുണ്ട്. 1003 റിയാലാണ് നിരക്ക്. 
അതിനിടെ, റിയാദിൽനിന്നുള്ള രണ്ടാമത്തെ വിമാനം ദൽഹിയിലേക്ക് പുറപ്പെട്ടു. ഉച്ചക്ക് 02.53ന് 14 സ്ത്രീകളും എട്ട് കുട്ടികളുമടക്കം 139 യാത്രക്കാരുമായാണ് എയർ ഇന്ത്യ വിമാനം പുറപ്പെട്ടതെന്ന് റിയാദ് എയർഇന്ത്യ എയർപോർട്ട് ഡ്യൂട്ടി മാനേജർ സിറാജ് അറിയിച്ചു. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബോർഡിംഗ്, ബാഗേജ് ചെക്കിംഗ്, എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയത്.

Latest News