മഹാരാഷ്ട്രയില്‍ 786 പോലിസുകാര്‍ക്ക് കോവിഡ്

മുംബൈ- രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ ഹാരാഷ്ട്രയില്‍ പോലിസ് സേനയിലും പ്രതിസന്ധി പിടിമുറുക്കുന്നു. ഇതുവരെ 786 പോലിസുകാര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏഴു പേര്‍ ഇതിനകം മരണപ്പെടുകയും ചെയ്തു. നിലവില്‍ 703 പോലിസുകാരാണ് ചികിത്സയില്‍ കഴിയുന്നത്. 76 പേര്‍ രോഗമുക്തരായി.  

കഴിഞ്ഞദിവസം നാസിക് ജില്ലയിൽ മരണപ്പെട്ട 51 കാരനായ പോലിസ് കോൺസ്റ്റബിളാണ് സേനയിലെ കോവിഡ് മരണങ്ങളില്‍ അവസാനത്തേത്. രോഗബാധിതരില്‍ 88 പേര്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് 698 പേര്‍ കോണ്‍സ്റ്റബിള്‍മാരും. പല സ്റ്റേഷനിലും സഹപ്രവര്‍ത്തകര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചതോടെ നിരവധി പോലിസുകാരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 1165 പുതിയ കൊറോണ വൈറസ് കേസുകളും 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. മൊത്തം 20228 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. 779 പേര്‍ ഇതുവരെ മരണപ്പെടുകയും ചെയ്തു.

Latest News