ദല്‍ഹി സമീപ പ്രദേശങ്ങളിൽ നേരിയ ഭൂചലനം

ന്യൂദൽഹി- ദല്‍ഹിയില്‍ നേരിയ ഭൂചലനം. ഞായറാഴ്ച ഉച്ചയോടെയാണ് ദല്‍ഹിലും സമീപ പ്രദേശങ്ങളിലും റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതര്‍ അറിയിച്ചു. വസ്തുവകകൾക്ക് നാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടില്ല. കോവിഡ് ലോക്ക്ഡൗണിനിടെ ഇത് മൂന്നാം തവണയാണ് രാജ്യ തലസ്ഥാനത്ത് ഭൂകമ്പം അനുഭവപ്പെടുന്നത്. 

 

Latest News