ന്യൂദല്‍ഹി- എയര്‍ഇന്ത്യയുടെ അഞ്ച് പൈലറ്റുമാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എയർലൈനിലെ 77 പൈലറ്റുമാരെ കഴിഞ്ഞദിവസം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ബോയിംഗ് 787 ഡ്രീംലൈനർ പറത്തുന്നവരാണ് രോഗം സ്ഥിരീകരിച്ച അഞ്ചുപേരും. ഏപ്രില്‍ 20നാണ് ഇവര്‍ അവസാനമായി ഡ്യൂട്ടിക്ക് എത്തിയതെന്ന്എയര്‍ ഇന്ത്യ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച പൈലറ്റുമര്‍ ആരും രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നില്ല. അഞ്ചുപേരും മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാരാണ്.ഇവര്‍ അടുത്തിടെ ചൈനയിലേക്ക് ചരക്കു വിമാനങ്ങൾ പറത്തിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായിട്ടായിരുന്നു സര്‍വീസ്.






