ലോക്ഡൗണിന് ശേഷം ഫാക്ടറികൾ തുറക്കാൻ മാർഗരേഖ

ന്യൂദൽഹി- ലോക്ഡൗണിന് ശേഷം വ്യവസായ സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കുമ്പോഴുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആഭ്യന്തരമന്താലയം. ആദ്യ ആഴ്ചയിൽ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമേ ഫാക്ടറികൾ തുറക്കാൻ അനുവദിക്കൂ. മുഴുവൻ സുരക്ഷ മുൻകരുതലുകളും സ്വീകരിക്കണം. അസാധാരണമായ ശബ്ദം, ഗന്ധം, പുക, ചോർച്ച തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ ഉടൻ പരിഹരിക്കണം. ഉൽപാദനം വൻതോതിൽ വർധിപ്പിക്കാൻ ശ്രമിക്കരുത്. കഴിഞ്ഞ ദിവസം വിശാഖപട്ടണത്ത് കമ്പനി തുറന്നു പ്രവർത്തിച്ച സമയത്ത് വാതകം ചോർന്ന് പതിനൊന്ന് പേർ മരിച്ച സംഭവത്തിന്റെ പശ്ചാതലത്തിലാണ് നടപടി.
 

Latest News