കണ്ണൂരില്‍ ദുബായ് വിമാനം  ചൊവ്വാഴ്ച പറന്നിറങ്ങും 

കണ്ണൂര്‍-കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ സജ്ജം. നേരത്തെ ഇതുസംബന്ധിച്ചുണ്ടായ അനിശ്ചിതത്വം മാറിയതോടെ വിമാനത്താവളം പൂര്‍ണമായും സജ്ജമാവുകയായിരുന്നു.നേരത്തെ പ്രവാസികളെ  മടക്കി കൊണ്ട് വരുന്നതില്‍ കണ്ണൂര്‍ വിമാനത്താവളം ഇല്ല എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.എന്നാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാന സര്‍വീസ് ഉണ്ടാകുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കുകയായിരുന്നു.കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്തു. 12 ന് രാത്രി ദുബായില്‍ നിന്നുള്ള ആദ്യ വിമാനം കണ്ണൂരില്‍ ഇറങ്ങും,170ല്‍ ഏറെ യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആണ് കണ്ണൂരില്‍ ഇറങ്ങുക.സാമൂഹിക അകലം പാലിച്ചുകൊണ്ട് 20 പേരുടെ സംഘങ്ങളായി ഇവരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കും.

Latest News