അസീര്‍ മേഖലയില്‍ ഭൂചലനം

അബഹ-അസീര്‍ മേഖലയില്‍ ഭൂചലനം. ഇന്ന് ഉച്ച തിരിഞ്ഞാണ് ഖമീസ് മുഷൈത്തിന്റെ കിഴക്ക് ഭാഗത്തായാണ് നേരിയ ചലനമനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശ നഷ്ടമോ നേരിട്ടിട്ടില്ല. ഭൂചനത്തിന്റെ പ്രഭവ കേന്ദ്രം 16 കിലോ മീറ്റര്‍ അകലെയാണെന്ന് ജിയോളജിക്കല്‍ സര്‍വേ വിഭാഗം വ്യക്തമാക്കി.   


 

Latest News