Sorry, you need to enable JavaScript to visit this website.

പൊതുമാപ്പ് ആനുകൂല്യം  ഒരു മാസം കൂടി 

റിയാദ് - സൗദി അറേബ്യയിൽ നിയമലംഘകരായി കഴിയുന്നവർക്ക് ഒരു മാസം കൂടി പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താമെന്ന് ഇന്ത്യൻ എംബസി. അർഹരായവർക്ക് ആവശ്യമായ രേഖകൾ നൽകുന്നതിനും മറ്റും എംബസിയിലും കോൺസുലേറ്റിലും വി.എഫ്.എസ് സെന്ററുകളിലും സൗകര്യമേർപ്പെടുത്തിയതായി ഇന്ത്യൻ എംബസി കമ്മ്യുണിറ്റി വെൽഫെയർ കോൺസുൽ അനിൽ നൊട്ടിയാൽ അറിയിച്ചു. ശനിയാഴ്ച  മുതൽ ഒരു മാസത്തേക്കാണ് ഈ പൊതുമാപ്പ് ആനുകൂല്യം. 
സാങ്കേതിക കാരണങ്ങളാൽ പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്താനാവാത്തവർ നിരവധിയുണ്ടെന്നും സമയപരിധി നീട്ടി നൽകണമെന്നും ഇന്ത്യൻ എംബസി സൗദി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര, തൊഴിൽ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ അംബാസഡർ അഹമ്മദ് ജാവേദ് ഈ വിഷയം ഉന്നയിച്ചിരുന്നു. തുടർന്നാണ് ഇന്ത്യൻ എംബസിക്ക് ഇത്തരമൊരു അറിയിപ്പ് ലഭിച്ചിരിക്കുന്നത്. പൊതുമാപ്പ് ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് പാക്കിസ്ഥാൻ എംബസിയും അവരുടെ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Latest News