Sorry, you need to enable JavaScript to visit this website.

റിയാദിലെ ഐസൊലേഷന്‍ റൂമുകളില്‍ കോവിഡ് രോഗികള്‍ക്ക് റോബോട്ട് ഡോക്ടറും

റിയാദ്- ഐസൊലേഷന്‍ റൂമുകളില്‍ കഴിയുന്ന കോവിഡ് രോഗികളുമായി സംവദിക്കാന്‍ റോബോട്ട് ഡോക്ടറുമായി റിയാദിലെ കിംഗ് സല്‍മാന്‍ ആശുപത്രി. രോഗിയില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകരാതിരിക്കാനാണ് ബി 2 എന്ന പേരുള്ള ഈ റോബോട്ട് ഡോക്ടര്‍ക്ക് പുതിയ ചുമതല നല്‍കിയിരിക്കുന്നത്.
കാമറയുടെ സഹായത്തോടെയും ആശുപത്രിയില്‍ രജിസ്റ്റര്‍ ചെയ്ത ബയോമെട്രിക് അടയാളങ്ങളും റീഡ് ചെയ്താണ് രോഗികളെ റോബോട്ട് തിരിച്ചറിയുക. ഓരോ രോഗിയുടെയും പുതിയ വിവരങ്ങളും റോബോട്ടിന്റെ കൈവശമുണ്ടാകും.

Latest News