കോവിഡ് കൈകാര്യം ചെയ്തതില്‍ ട്രംപ് സമ്പൂര്‍ണ പരാജയമെന്ന് ഒബാമ

വാഷിംഗ്ടണ്‍- അമേരിക്കയില്‍ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്തതില്‍ ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. വെള്ളിയാഴ്ച രാത്രി ഒരു സ്വകാര്യ ടെലിഫോണ്‍ സംഭാഷണത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ പരാജയമാണെന്ന് ഒബാമ തുറന്നടിച്ചത്. ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തെ വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഒബാമയുടെ ആരോപണം. സിഎന്‍എന്‍ ആണ് സംഭാഷണത്തിലെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

സങ്കീര്‍ണമായ ആഗോള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കയ്ക്ക് കരുത്തനായ ഒരു ഭരണാധികാരിയെ വേണ്ടതിന്റെ ആവശ്യകതയും ഒബാമ സംഭാഷണത്തില്‍ ഓര്‍മിപ്പിച്ചു. ഡമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജോ ബിഡന്‍റെ  ക്യാമ്പയിന് അണികളോട് കൂടുതല്‍ ശക്തരായി രംഗത്തിറങ്ങാനും ഒബാമ ആവശ്യപ്പെടുന്നുണ്ട്.  

Latest News