ചെന്നൈ- മദ്യശാലകള്‍ അടച്ചിടാനുള്ള മദ്രാസ് ഹൈക്കോടതി വിധിക്ക് എതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. മദ്യശാലകള്‍ അടച്ചിട്ടാല്‍ ആളുകള്‍ അയല്‍ സംസ്ഥാനങ്ങളില്‍ മദ്യത്തിനായി പോകുന്ന പ്രവണതയുണ്ടാകുമെന്നാണ് തമിഴ്‌നാട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് മദ്യവില്‍പ്പന അനിശ്ചിതമായി നിര്‍ത്തിവെക്കുന്നത് സംസ്ഥാനസര്‍ക്കാരിന് വരുമാന നഷ്ടവും വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് കനത്ത നഷ്ടവുമുണ്ടാക്കും.ബീവറേജുകള്‍ക്ക് മുമ്പില്‍ സാമൂഹിക അകലം പോലിസ് ഉറപ്പാക്കുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊറോണ രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളില്‍ നിന്ന് മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ മദ്യശാലകളില്‍ സാമൂഹിക അകലം ഉറപ്പാക്കണമെന്ന നിര്‍ദേശം ലംഘിച്ചതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ വീണ്ടും അടച്ചിടാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നത്.അതേസമയം ലോക്ക്ഡൗണ്‍ തീരുംവരെ ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കിയിട്ടുണ്ട്.






