നെടുമ്പാശ്ശേരി- ദുബായിലെ ആതുരശുശ്രൂഷ രംഗത്ത് സേവനം നടത്തുന്നതിന് കേരളത്തിൽ നിന്ന് 60 നഴ്സുമാരെ ദുബായിൽ എത്തിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഫ്ളൈ ദുബായ് എയർലൈൻസിൻ്റെ പ്രത്യേക വിമാനത്തിലാണ് കേരളത്തിൽ നിന്നുളള നഴ്സുമാരെ ദുബായിൽ എത്തിച്ചത്.
ഉച്ചതിരിഞ്ഞ് 3.30നാണ് നഴ്സുമാരെ കൊണ്ടുള്ള പ്രത്യേക വിമാന സർവീസ് കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് പുറപ്പെട്ടത് .
കേരളത്തിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജോലി ചെയ്യുന്നവരാണ് ദുബായിലെ ആസ്റ്റർ മെഡിസിറ്റിയിൽ ജോലി ചെയ്യുന്നതിനായി പോയത്.