Sorry, you need to enable JavaScript to visit this website.

ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല; ചിലർ തന്റെ മരണം ആഗ്രഹിക്കുന്നു-അമിത് ഷാ

ന്യൂദൽഹി- തന്നെ ഒരു രോഗവും അലട്ടുന്നില്ലെന്നും പൂർണ്ണ ആരോഗ്യവാനാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമമിടേണ്ടത് ആവശ്യമാണെന്നും തനിക്ക് ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. ചിലർ തന്റെ മരണം ആഗ്രഹിച്ചുപോലും ട്വീറ്റ് ചെയ്യുന്നുണ്ടെന്നും 55-കാരനായ അമിത് ഷാ പറഞ്ഞു. രാജ്യം കോവിഡ് ബാധയുടെ പ്രതിസന്ധിയിൽ പെട്ടുഴലുമ്പോൾ ഇത്തരം കിവംദന്തികളോട് മറുപടി പറയാൻ നേരമില്ല. ആഭ്യന്തരമന്ത്രി എന്ന നിലയിൽ നിരവധി ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുമുണ്ട്. എന്നെ എന്റെ ജോലി നിർവഹിക്കാൻ അനുവദിക്കണമെന്നും ഓരോരുത്തരും അവനവന്റെ ജോലി നിർവഹിക്കണമെന്നും അമിത് ഷാ പറഞ്ഞു. തനിക്ക് ആയുരാരോഗ്യസൗഖ്യം നേർന്ന ബി.ജെ.പി പ്രവർത്തകർക്ക് അമിത് ഷാ നന്ദിയും പറഞ്ഞു.
 

Latest News