കേരളത്തില്‍ രണ്ടുപേര്‍ക്കുകൂടി കോവിഡ്; ഇരുവരും തിരിച്ചെത്തിയ പ്രവാസികള്‍

തിരുവനന്തപുരം- സംസ്ഥാനത്ത് രണ്ട് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് തിരിച്ചെത്തിയവര്‍ക്കാണ് കോവിഡ് ബാധ കണ്ടെത്തിയിരിക്കുന്നത്. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ആദ്യദിനംതന്നെ കേരളത്തില്‍ എത്തിയവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഒരാള്‍ ദുബായിയില്‍നിന്ന് കോഴിക്കോട്ടും മറ്റൊരാള്‍ അബൂദാബിയില്‍നിന്ന് കൊച്ചിയിലും എത്തിയതാണ്. ഇരുവരും അതാത് ജില്ലകളില്‍ ചികിത്സയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി

കോവിഡിന് ഇടുക്കിയില്‍ ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ പരിശോധന ഫലം നെഗറ്റീവ് ആയി.  17 പേരാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 23,930 പേർ നിരീക്ഷണത്തിലുണ്ട്. ഇവരിൽ 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

 

Latest News