മുംബൈ- മഹാരാഷ്ട്രയിൽ കോവിഡിന്റെ ചങ്ങല മുറിക്കാൻ ഇതുവരെ സാധിച്ചില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ലോക് ഡൗൺ എല്ലാ കാലത്തും ഇതുപോലെ തുടരാൻ സാധിക്കില്ലെന്നും താക്കറെ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങളെ ഓൺലൈനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്നല്ലെങ്കിൽ നാളെ ലോക്ഡൗണിൽ നിന്നും നമുക്ക് പുറത്തു കടക്കേണ്ടി വരും. എല്ലാ കാലത്തും ഇതുപോലെ സ്ഥിരമായി മുന്നോട്ടുപോകാനാകില്ല. ഇതിൽ നിന്നും പുറത്തു കടക്കാൻ എല്ലാ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കണം. ഫെയ്‌സ് മാസ്‌കുകൾ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. മുംബൈയിൽ കോവിഡിനെ നിയന്ത്രിക്കാൻ സൈന്യത്തെ ചുമതലപ്പെടുത്തിയെന്ന വാദത്തെ താക്കറെ തള്ളി. കേന്ദ്രസർക്കാരിൽ നിന്നും അധിക സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും താക്കറെ വ്യക്തമാക്കി.






