വാഷിംഗ്ടൺ- അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക് പെൻസിന്റെ മാധ്യമസെക്രട്ടറി കാത്തി മില്ലറിന് കോവിഡ്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഓഫീസിലെ ഉദ്യോഗസ്ഥൻ സ്റ്റീഫൻ മില്ലറിന്റെ ഭാര്യയാണ് കാത്തി മില്ലർ. മൈക് പെൻസിനെയും ഡോണൾഡ് ട്രംപിനെയും ദവസവും പരിശോധനക്ക് വിധേയമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

പ്രസിഡന്റിനെ കോവിഡിൽനിന്ന് രക്ഷിക്കാനുള്ള മുഴുവൻ നടപടികളും സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. 76,000 പേരാണ് ഇതോടകം അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. നിലവിൽ 40,12,837 പേർ കോവിഡ് ബാധിതരാണ്. 2,76,216 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 13,85,135 പേര്‍ ഇതുവരെ രോഗമുക്തി നേടി.അമേരിക്കയില്‍ ആകെ മരണം 78,615 ആയി. ആകെ രോഗബാധിതര്‍ 13 ലക്ഷം പിന്നിട്ടു. നിലവിൽ 13,21,785 പേർ രോഗബാധിതരാണ്. ബ്രിട്ടനില്‍ 626 പേര്‍കൂടി മരിച്ചു. ആകെ മരണം 31,241. സ്പെയിനില്‍ 229 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 26,299 ആയി. ഇറ്റലിയില്‍ 243 പേര്‍കൂടി മരിച്ചു. ആകെ മരണം 30,201 ആയി. ഫ്രാന്‍സില്‍ 243 പേര്‍കൂടി മരിച്ചു. ബ്രസീലില്‍ മരണം പതിനായിരം കടന്നു.






