വാഷിംഗ്ടൺ- കോവിഡ് ബാധിച്ച് മലയാളി ന്യൂയോർക്കിൽ മരിച്ചു. ആലപ്പുഴ മേക്കാട്ടിൽ സുബിൻ വർഗീസാ(46)ണ് മരിച്ചത്. കേരളത്തിന് പുറത്ത് കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 108 ആയി. യു.എ.ഇയിലാണ് ഏറ്റവും കൂടുതൽ മലയാളികൾ മരിച്ചത്. ഇവിടെ 42 മലയാളികൾ മരിച്ചു. അമേരിക്കയിൽ 38 മലയാളികൾക്കും ജീവൻ നഷ്ടമായി.