നിയന്ത്രണമില്ലാതെ മഹാരാഷ്ട്ര, കോവിഡ് ബാധിതര്‍ 19000 കടന്നു

മുംബൈ- മഹാരാഷ്ട്രയില്‍ കോവിഡ്19 രോഗികളുടെ എണ്ണം പത്തൊമ്പതിനായിരം കടന്നു. 1,089 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 19,063 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 37 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 731 ആയി. 3,470 പേരാണ് ഇതുവരെ രോഗമുക്തി നേടിയതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.
മുംബൈയില്‍  748 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മുംബൈയിലെ ആകെ കോവിഡ്19 ബാധിതരുടെ എണ്ണം 11,967 ആയതായി ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.
വീട്ടിലിരിക്കാനും നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാനും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ബ്രേക് ദ ചെയിന്‍ സാധ്യമായിട്ടില്ല. വൈറസ് ഇപ്പോഴും പരക്കുകയാണ്. എന്നാല്‍ മുംബൈയില്‍ സൈന്യത്തെ വിളിക്കുമെന്ന അഭ്യൂഹം അദ്ദേഹം തള്ളി.

 

Latest News