ദമാം- പള്ളിമുക്ക് ഇർഷാദ് ജംഗ്ഷൻഗാന്ധിനഗറിൽ ജാസ് മൻസിലിൽ പരേതനായ അബ്ദുൽ റസാഖിന്റെ മകൻ നാസറുദീൻ (60) ദമാമിൽ നിര്യാതനായി. മുപ്പത് വർഷമായി ദമാം റോയൽ ഹോസ്പിറ്റലിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഖബറടക്കം ദമാമിൽ നടക്കും. ഭാര്യ: നൂർജഹാൻ, മക്കൾ: ജാസ്മിൻ, ജസീം(അജ്മാൻ), മരുമകൻ: സനൂജ്(ദുബായ്)