റിയാദ്- കോവിഡ് ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം മൈനാഗപ്പള്ളി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43) നിര്യാതനായി. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി. റിയാദിലെ അസീസയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. മൂന്നാഴ്ച മുമ്പ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് മരിച്ചത്. ശരീഫ മാതാവും സജ്‌ന ഭാര്യയുമാണ്. 10 ാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിന്‍ ശരീഫ്, ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാന്‍ എന്നിവര്‍ മക്കളാണ്.






