Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹോട്ട്‌സ്‌പോട്ടിൽ നിന്ന് വന്ന അതിഥി  തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു 

ഹോട്ട്‌സ്‌പോട്ടിൽ നിന്നെത്തിയവരെ നാട്ടുകാർ തടഞ്ഞതറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം തൊഴിലാളികളെ തിരിച്ചയക്കുന്നു.

ഇടുക്കി - ഹോട്ട്‌സ്‌പോട്ടിൽ നിന്നെത്തിയ അതിഥി തൊഴിലാളികളെ നാട്ടുകാർ തടഞ്ഞു. വണ്ടൻമേട് പഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നു കാൽനടയായി കട്ടപ്പനക്ക് പുറപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളെയാണ് നാട്ടുകാർ റോഡിൽ വെച്ച് തടഞ്ഞത്. ഇന്നലെ രാവിലെയാണ് ജാർഖണ്ഡ് സ്വദേശികളായ എട്ടുപേർ കടശ്ശിക്കടവിൽ നിന്നു കാൽനടയായി കട്ടപ്പനയിലേക്കു പുറപ്പെട്ടത്. വണ്ടൻമേട് കടശ്ശിക്കടവിലുള്ള ഏലത്തോട്ടത്തിലെ തൊഴിലാളികളായ ഇവർ സ്വദേശത്തേക്ക് മടങ്ങുന്നവരുടെ രജിസ്ട്രേഷൻ കട്ടപ്പന വില്ലേജ് ഓഫീസിൽ നടക്കുന്നതായി അറിഞ്ഞായിരുന്നു യാത്ര. പുളിയൻമല കമ്പനിപ്പടിയിലെത്തിയ ഇവർ റോഡരികിൽ വിശ്രമിക്കുന്നതിനിടെ ശ്രദ്ധയിൽപെട്ട നാട്ടുകാർ തടഞ്ഞ് വണ്ടൻമേട് പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് സംഘം തൊഴിലാളികളെ കാര്യങ്ങൾ ധരിപ്പിച്ച് തോട്ടത്തിലേക്ക് തന്നെ തിരിച്ചയച്ചു.

Latest News