Sorry, you need to enable JavaScript to visit this website.

ലൈംഗിക ബന്ധത്തിലൂടെ കൊറോണ പടരാന്‍ സാധ്യതയെന്ന് പഠനം

ബീജിംഗ് - കോവിഡ് ബാധിതരുടെ ശുക്ലപരിശോധന നടത്തിയതില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമെന്നതിനുള്ള സാധ്യത ഉയര്‍ത്തി. രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 38 പുരുഷന്‍മാരുടെ ശുക്ലപരിശോധനയിലാണ് ചൈനീസ് ഗവേഷണ സംഘം വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.  
തുടര്‍ പഠനങ്ങള്‍ ഇതുവരെ നടത്താത്തതിനാല്‍ ശുക്ലത്തില്‍ എത്ര നേരം വൈറസിന് നിലനില്‍ക്കാനാവുമെന്നോ ലൈംഗിക ബന്ധത്തിലൂടെ അത് പങ്കാളിക്ക് പകരുമെന്നോ ഉള്ള കാര്യത്തില്‍ തീര്‍ച്ചയില്ല. അതേസമയം ഫെര്‍ട്ടിലിറ്റി ആന്റ്് സ്റ്ററിലിറ്റി ജേണലില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതിയ പഠനത്തിലുള്ളത്. പഴയ പഠന പ്രകാരം രോഗം സ്ഥിരീകരിച്ച് എട്ട് ദിവസം കഴിഞ്ഞ ശേഷം നടത്തിയ ശുക്ല പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. തീവ്രമായ രോഗബാധയേറ്റവര്‍ ഉണ്ടായതാവാം ശുക്ലത്തിലെ വൈറസ് സാന്നിധ്യത്തിന് കാരണമെന്നാണ് അനുമാനം.

 

Latest News