ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് ഈ വര്‍ഷം മുഴുവന്‍ വീട്ടിലിരുന്ന് ജോലിചെയ്യാം

സാന്‍ഫ്രാന്‍സിസ്കോ- ജീവനക്കാര്‍ക്ക് ഈ വര്‍ഷം അവസാനംവരെ വീട്ടിലിരുന്ന ജോലിചെയ്യാനുള്ള അനുമതി നല്‍കി ഫേസ്ബുക്ക്. ജൂലായ് ആറ് മുതല്‍ ഓഫീസുകള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെങ്കിലും അത്യാവശ്യം  ജീവനക്കാര്‍ മാത്രമാകും ഓഫീസുകളിലുണ്ടാകുക. ബാക്കിയുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി തുടരാമെന്നാണ് ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത്. 50ന് മുകളില്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബൗദ്യോഗിക പരിപാടികളൊന്നും ഈ വര്‍ഷം പാടില്ലെന്നും ജീവനക്കാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ 48,268 പേരാണ് സോഷ്യല്‍മീഡിയ ഭീമനായ ഫേസ്ബുക്കില്‍ ജോലിചെയ്യുന്നത്. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ മാര്‍ച്ച് ആദ്യം മുതല്‍തന്നെ ജീവിക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് ഒരുക്കിയിരുന്നു.

Latest News