Sorry, you need to enable JavaScript to visit this website.

മദ്യം ഓണ്‍ലൈന്‍വഴി വീട്ടിലെത്തിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി- ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യം വീട്ടില്‍ എത്തിച്ചുനല്‍കുന്ന കാര്യം പരിഗണിക്കണമെന്ന്  സുപ്രീം കോടതി. മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി സംസ്ഥാനങ്ങളോട് ഇക്കാര്യം ആരാഞ്ഞത്. ലോക്ക്ഡൗണില്‍ മദ്യ വില്‍പ്പന നിയമവിരുദ്ധമാണെന്നും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.    

ഹരജിയിലെ ആവശ്യം നിരാകരിച്ച കോടതി ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്ന് വ്യക്തമാക്കി. സാമൂഹിക അകലം പാലിക്കുന്നതിന് മദ്യം ഓണ്‍ലൈനായി വീട്ടിലെത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗാമായിട്ടാണ് രാജ്യത്ത് ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ മദ്യവില്‍പനക്ക് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങള്‍ അവഗണിച്ച് വന്‍തിരക്ക് രൂപപ്പെട്ടത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയാണ് ഹരജിയില്‍ ഉന്നയിച്ചത്. അതേസമയം, കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്ത് മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.

Latest News