ന്യൂദൽഹി- മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗുഡ്‌സ് ട്രെയിൻ പാഞ്ഞുകയറി പതിനേഴ് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം അതീവ ദുഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. റെയിൽവേ മന്ത്രി പിയൂഷ് ഗോയലുമായി സംസാരിച്ചുവെന്നും എല്ലാ സഹായവും ചെയ്തുകൊടുക്കാൻ നിർദ്ദേശിച്ചുവെന്നും മോഡി പറഞ്ഞു. മഹാരാഷ്ട്രയിൽനിന്ന് മധ്യപ്രദേശിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്.
Extremely anguished by the loss of lives due to the rail accident in Aurangabad, Maharashtra. Have spoken to Railway Minister Shri Piyush Goyal and he is closely monitoring the situation. All possible assistance required is being provided.
— Narendra Modi (@narendramodi) May 8, 2020
റെയിൽപാളത്തിലൂടെ നടന്നുപോകുകയായിരുന്ന തൊഴിലാളികൾ രാത്രി പാളത്തിൽ കിടന്നുറങ്ങുകയായിരുന്നു. ഇന്ന് രാവിലെ 5.15നാണ് ഇവരുടെ ദേഹത്തിലൂടെ ട്രെയിൻ കയറിയിറങ്ങിയത്.






