ഗുഡ്‌സ് ട്രെയിൻ പാഞ്ഞുകയറി; പതിനേഴ് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു

മുംബൈ- മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ ഗുഡ്‌സ് ട്രെയിൻ പാഞ്ഞുകയറി പതിനേഴ് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിൽനിന്ന് മധ്യപ്രദേശിലേക്ക് പോകുകയായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. റെയിൽപാളത്തിലൂടെ നടന്നുപോകുകയായിരുന്ന തൊഴിലാളികൾ രാത്രി പാളത്തിൽ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് റിപോർട്ട്. ഇന്ന് രാവിലെ 5.15-നാണ് ഇവരുടെ ദേഹത്തിലൂടെ ട്രെയിൻ കയറിയിറങ്ങിയത്. നിരവധി സംസ്ഥാനങ്ങൾ സ്വന്തം തൊഴിലാളികളെ തിരികെ കൊണ്ടുവരാൻ ട്രെയിൻ സർവീസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഈ സൗകര്യം നാമമമാത്രമാണ്. പലരും ഇപ്പോഴും കാൽനടയായാണ് സ്വന്തം നാട്ടിലേക്ക് തിരിക്കുന്നത്.
 

Latest News