Sorry, you need to enable JavaScript to visit this website.

നാട്ടിലേക്ക് മടങ്ങാനാവാതെ ഗുജറാത്തിലെ  ബറൂച്ചിൽ 200 മലയാളികൾ

കോഴിക്കോട് - നാട്ടിലേക്ക് മടങ്ങാൻ മാർഗമില്ലാതെ ഗുജറാത്തിലെ ബറൂച്ച് ജില്ലയിൽ 200 മലയാളികൾ. ബറൂച്ചിലെ യൂനാനി ആശുപത്രിയിൽ ജോലി ചെയ്യുന്ന 17 കോഴിക്കോട് സ്വദേശികളും ഇതിലുണ്ട്. ട്രെയിനോ മറ്റ് വാഹന സൗകര്യങ്ങളോ ലഭിക്കാതെ ഇവർ പ്രയാസത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ അതാത് സർക്കാരുകൾ ബസ് മുഖേന നാട്ടിലേക്ക് കൊണ്ടുപോവുന്നുണ്ട്. എന്നാൽ മലയാളികളെ നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യത്തിൽ ഇതുവരെ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് പേരാമ്പ്ര ചെമ്പ്ര സ്വദേശിയായ അസീസ് പറഞ്ഞു.  നാട്ടിലേക്ക് മടങ്ങാൻ സ്വകാര്യ വാഹനങ്ങൾ ഏർപ്പാടാക്കാൻ ശ്രമം നടന്നെങ്കിലും വൻതുക ചോദിക്കുന്നതിനാൽ ഇത് വിജയത്തിലെത്തിയില്ല. 1,80,000 മുതൽ മൂന്ന് ലക്ഷം രൂപ വരെയാണ് വാഹന ഉടമകൾ ചോദിക്കുന്നത്.

ഇന്നലെ കുറേപേർ ചേർന്ന് വാഹനം ബുക്ക് ചെയ്‌തെങ്കിലും യാത്രാ പാസ് നൽകുന്നത് നിർത്തിവെച്ചതിനാൽ ഇവരുടെ യാത്ര മുടങ്ങി. ഇരു സംസ്ഥാനങ്ങളുടെയും പാസ് ശേഖരിക്കുന്നതടക്കം സങ്കീർണ നടപടിക്രമങ്ങൾ ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. ട്രെയിൻ സർവീസ് പുനരാരംഭിക്കാത്ത സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടേക്കയച്ച് തങ്ങളെ നാട്ടിലെത്തിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. യൂനാനി സ്ഥാപനത്തിന്റെ കോ-ഓർഡിനേറ്ററായ  അസീസ് മാർച്ച് മൂന്നാംവാരമാണ് ബറൂച്ചിൽ എത്തിയത്. തൊട്ടുപിന്നാലെ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ നാട്ടിലേക്കുള്ള യാത്ര മുടങ്ങുകയായിരുന്നുവെന്ന് അസീസ് പറഞ്ഞു. 


 

Latest News