Sorry, you need to enable JavaScript to visit this website.

സുരക്ഷ ഉറപ്പാക്കി സൂം; ക്ഷണിക്കാത്ത അതിഥികൾ ഇനി വരില്ല 

ലോക്ഡൗണിനെ തുടർന്ന് ഉപയോഗം സാർവത്രികമായ സൂം വീഡിയോ ആപ്പിൽ വാഗ്ദാനം ചെയ്ത സുരക്ഷാ ക്രമീകരണങ്ങൾ വരുന്നു. ക്ഷണിക്കാത്ത അതിഥികളെത്തി ഇടപെടാനുള്ള സാധ്യതകളാണ് പ്രധാനമായും അടക്കുന്നത്. അപ്രതീക്ഷിതമായി ആളുകൾ കയറി ഇടപെടുന്നതിനെ സൂംബോംബിംഗ് എന്നാണ് പൊതുവെ വിളിക്കപ്പെട്ടത്. ഹാക്കർമാർ കയറി അശ്ലീല ചിത്രങ്ങൾ കാണിക്കുന്നതും കമന്റുകൾ നടത്തുന്നതും സൂം ആപ്പിനെ വലിയ വിവാദത്തിലേക്കാണ് തള്ളിയിരുന്നത്. ഓൺലൈൻ പഠനത്തിന് സ്‌കൂളുകളും സർവകലാശാലകളും ഉപയോഗിച്ചു വരുന്നതിനിടെയായായിരുന്ന വിവാദം. ഇതോടെ പല കമ്പനികളും സ്‌കൂളുകളും സൂം ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. 
മീറ്റിംഗുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും ആരംഭിക്കുന്നതിനും ഉപയോഗിക്കുന്ന വ്യക്തിഗത മീറ്റിംഗ് ഐഡികൾ ഡിസേബിൾ ചെയ്യുന്നതിന് ഈയിടെ അഡ്മിനുകൾക്ക് അവസരം നൽകിയിരുന്നു. ഇതോടെ ഒരു നുഴഞ്ഞുകയറ്റക്കാരന് ഐ.ഡി കണ്ടുപിടിച്ച് വീഡിയോ കോൺഫറൻസ് ആരംഭിക്കാൻ അവസരമില്ലാതായി. 


മെയ് ഒമ്പതു മുതൽ നടപ്പാക്കുന്ന പുതിയ സുരക്ഷാ സംവിധാനങ്ങൾ പ്രകാരം എല്ലാ മീറ്റിംഗുകൾക്കും സൗജന്യ അക്കൗണ്ടുകൾക്ക് പാസ്‌വേഡ് വേണ്ടിവരും. ആതിഥേയനു മാത്രമായിരിക്കും സ്‌ക്രീൻ ഷെയറിംഗ് ഒപ്ഷൻ. വെയിറ്റിംഗ് റൂമുകളിലും മാറ്റമുണ്ടാകും. 
കോവിഡ് ലോക്ഡൗൺ ആരംഭിച്ചപ്പോൾ തന്നെ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളായിരുന്നു ഇത്. ടീച്ചർമാരും ബിസിനസുകാരും ട്രോളർമാരിൽനിന്നും ഹാക്കർമാരിൽനിന്നും പരമാവധി അനുഭവിച്ച ശേഷമാണ് സൗജന്യമായി ഉപയോഗിക്കുന്ന സൂം അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാക്കുന്നത്. സൂമിനെ ഇഷ്ടപ്പെടുന്നവർ ഗൂഗിൾ മീറ്റ് അടക്കമുള്ള ബദൽ വഴികൾ തേടിപ്പോകില്ലെന്ന് ഉറപ്പാക്കാൻ ഇതുവഴി സാധിക്കുമെന്ന് സൂം കമ്പനി കരുതുന്നു. 

 

Latest News