Sorry, you need to enable JavaScript to visit this website.

ആരോഗ്യ സേതുവിന് പച്ചക്കൊടി കാണിച്ച് ഷാവോമി 

ഷാവോമി ഇന്ത്യ സ്വന്തം ജീവനക്കാരുടെ ഫോണുകളിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ നിർബന്ധിതമാക്കി. സർക്കാർ ഉത്തരവ് ലഭിച്ചാൽ ഷാവോമി സ്മാർട്ട്ഫോണുകളിൽ ആരോഗ്യസേതു ആപ് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യുമെന്നും ഷാവോമി ഇന്ത്യ മാനേജിങ് ഡയറക്ടർ മനു ജെയ്ൻ പറഞ്ഞു. പൊതു/സ്വകാര്യ മേഖലയിലെ ജീവനക്കാർ ആരോഗ്യ സേതു ആപ് നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കണമെന്നാണ് സർക്കാറിന്റെ നിർദേശം. നേരത്തേ സൊമാറ്റോ പോലുള്ള സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കിടയിൽ ആരോഗ്യ സേതു ആപ് നിർബന്ധിതമാക്കിയിരുന്നു. 
അതേസമയം പുതിയ ഫോണുകളിലെ ആദ്യ ക്രമീകരണങ്ങൾ പൂർത്തിയാക്കുന്നതിന് ആരോഗ്യ സേതു ആപ് നിർബന്ധമാക്കണമെന്ന് സർക്കാർ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഉത്തരവ് വരുന്ന പക്ഷം പുതിയ ഷവോമി ഫോണുകളിൽ ആരോഗ്യ സേതു ആപ്ലിക്കേഷനും ഉൾപ്പെടുത്തും -മനു ജെയ്ൻ വ്യക്തമാക്കി. 
ആരോഗ്യസേതു ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് സ്വകാര്യതാ ആശങ്കകൾ വേണ്ടതില്ലെന്നും ആപ് സുരക്ഷിതമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും ആപ് ഡൗൺലോഡ് ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. 
അതേസമയം ആരോഗ്യ സേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോക്താക്കളോട് ഇപ്പോൾ നിർദേശിക്കാനേ കഴിയൂ എന്നും അവരെ നിർബന്ധിക്കില്ലെന്നും ജെയ്ൻ ചൂണ്ടിക്കാട്ടി. 

 

Latest News