Sorry, you need to enable JavaScript to visit this website.

ആശയവിനിമയം എളുപ്പമാക്കാൻ ട്വിറ്ററിൽ പുതിയ ലേഔട്ട് 

ആശയവിനിമയം കൂടുതൽ എളുപ്പമാക്കുന്നതിന് ട്വിറ്റർ പുതിയ ലേഔട്ട് പരീക്ഷിക്കുന്നു. ആര് ആരോടാണ് സംസാരിക്കുന്നതെന്ന ആശയക്കുഴപ്പം ഒഴിവാക്കാനുതകുന്നതാണ് പുതിയ ലേഔട്ടെന്ന് ട്വിറ്റർ സപ്പോർട്ട് അക്കൗണ്ടിൽ പറയുന്നു. ഏതു പ്രത്യേക ട്വീറ്റിനാണ് മറുപടി നൽകുന്നതെന്ന് വ്യക്തമാക്കാൻ വരികളും അടയാളങ്ങളുമാണ് പുതിയ ലേഔട്ടിൽ ഉപയോഗിക്കുന്നത്. കൂടുതൽ പ്രതികരണങ്ങൾ ലഭിക്കുന്ന ട്വീറ്റുകൾക്ക് ഇത് ഉപകാരപ്രദമാണ്. 
ഐ.ഒ.എസിലും വെബിലുമാണ് ഇപ്പോൾ പുതിയ ലേഔട്ട് ലഭ്യമാക്കിയിരിക്കുന്നതെന്ന് ട്വിറ്റർ സപ്പോർട്ട് ട്വീറ്റിൽ പറയുന്നു. കമന്റുകളാൽ ദീർഘിച്ചുപോകുന്ന ട്വിറ്റുകളിൽ ഇത് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന വീഡിയോയ് സപ്പോർട്ട് ട്വീറ്റിൽ ചേർത്തിട്ടുണ്ട്. 
ഒരു വർഷമായി ട്വിറ്റർ ലേഔട്ട് പരീക്ഷണത്തിലായിരുന്നുവെന്ന് ആപ് ഗവേഷകൻ ജേൻ മാൻചുങ് വോങ് പറയുന്നു. പുതയി ലേഔട്ടിൽ ഒരു ട്വീറ്റിൽ ക്ലിക്ക് ചെയ്താൽ അതു വലുതാവുകയും എളുപ്പത്തിൽ പ്രതികരണം പോസ്റ്റ് ചെയ്യാൻ സാധ്യാകുകയും ചെയ്യും. 

 

Latest News