കന്യാസ്ത്രീ മഠത്തില്‍ വിദ്യാര്‍ത്ഥിനി കിണറ്റില്‍ മരിച്ചനിലയില്‍

തിരുവല്ല- കന്യാസ്ത്രീ മഠത്തിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മഠത്തിലെ അന്തേവാസിയായ വിദ്യാർത്ഥിനിയെയാണ് കിണറ്റിൽ മരിച്ച നലയിൽ കണ്ടെത്തിയത്. ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണ്(21) ആണ് മരണപ്പെട്ടത്. കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിനായിരുന്നു ഇവര്‍.  

തിരുവല്ല പോലിസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Latest News