Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള മലയാളികള്‍ക്കുള്ള ലോക്ക്ഡൗണ്‍ പാസ് താത്കാലികമായി നിര്‍ത്തി

തിരുവനന്തപുരം- കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. നിലവില്‍ പാസുള്ളവരെ മാത്രമേ ഇനി കടത്തിവിടുകയുള്ളൂവെന്നും ഇവരെ ക്വാറന്റൈനിലാക്കിയ ശേഷമേ ഇനി പുതിയ പാസുകള്‍ അനുവദിക്കുകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.

ക്വാറന്റൈനും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ തീരുമാനത്തിന് അധികൃതരെ പ്രേരിപ്പിച്ചത്.നിലവില്‍ മടങ്ങിയെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതും പരിശോധനക്ക് അയക്കാനുമൊക്കെയുള്ള ചുമതലയും ഇതേ ഉദ്യോഗസ്ഥര്‍ക്കാണ്. ഇതുകൂടി പരിഗണിച്ചാണ് പുതിയ തീരുമാനമെന്ന് ബിശ്വനാഥ് സിന്‍ഹ ഐഎഎസ് അറിയിച്ചു.

Latest News