\മുംബൈ-ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനി സൊമാറ്റോ മദ്യ വിതരണത്തിലേക്ക് കാലെടുത്തുവെക്കാന്‍ ആലോചന. ലോക്ക്ഡൗണിലുണ്ടായ മദ്യത്തിന്റെ ഉയര്‍ന്ന ഡിമാന്റും നിയന്ത്രണങ്ങളുമൊക്കെ കണക്കിലെടുത്താണ് പുതിയ പദ്ധതി കമ്പനി തയ്യാറാക്കുന്നത്.മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്‌സ് ആന്റ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു. കൊറോണ സമയത്ത് ഫുഡ് ഓണ്‍ലൈന്‍ ഡെലിവറിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സേവനം ഗ്രോസറി ഡെലിവറിയിലേക്ക് കൂടി കമ്പനി വ്യാപിപ്പിച്ചിരുന്നു.
മാര്‍ച്ച് 25ന് രാജ്യവ്യാപകമായി അടച്ചിട്ട മദ്യശാലകള്‍ ഈ ആഴ്ച മുതല്‍ തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. ചില നഗരങ്ങളിലെ ഔട്ട്‌ലെറ്റുകളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനാല്‍ വീണ്ടും അടച്ചിടല്‍ പ്രഖ്യാപിച്ചു.ചില സംസ്ഥാനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്ന പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ പോലിസ് ബാറ്റണ്‍ ചാര്‍ജുകള്‍ നടപ്പാക്കുകയാണ് അധികൃതര്‍.ഈ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഓണ്‍ലൈന്‍ മദ്യവിതരണത്തെ കുറിച്ച് ആലോചിക്കാന്‍ സൊമാറ്റോയെ പ്രേരിപ്പിക്കുന്നത്.






