വാഷിംഗ്ടൺ- കോവിഡ് രോഗം രണ്ടാം ലോക മഹായുദ്ധത്തിലെ പേൾ ഹാർബർ അക്രണത്തേക്കാളും വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ അക്രമണത്തേക്കാളും കടുത്ത വെല്ലുവിളിയാണ് കോവിഡ് വഴി നേരിടുന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇത് പേൾ ഹാർബർ സംഭവത്തേക്കാൾ മോശം അവസ്ഥയാണ്. വേൾഡ് ട്രേഡ് സെന്ററിന് നേരെയുണ്ടായ അക്രമണത്തേക്കാളും മോശമാണ്. ഇതുപോലെയൊന്ന് ഇതിന് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ട്രംപ് വ്യക്തമാക്കി. 2001 സെപ്തംബർ 11 ലെ ഭീകരാക്രമണത്തിൽ 3000 പേർക്കാണ് ജീവൻ നഷ്ടമായത്. കോവിഡ് രോഗത്തെ തുടക്കത്തിൽ നിസാരമായാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എടുത്തിരുന്നത്.






