പാസ്‌പോര്‍ട്ട് ഓഫീസ് സേവനങ്ങള്‍ക്ക് മുന്‍കൂര്‍ അപ്പോയിന്‍മെന്‍റ് എടുക്കണം

കൊച്ചി- പാസ്‌പോര്‍ട്ട് സംബന്ധമായ അന്വേഷണങ്ങള്‍ക്ക് 2020 മെയ് 11 മുതല്‍ മുന്‍കൂറായി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് നിര്‍ബന്ധമാക്കിയതായി കൊച്ചിയിലെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ ഓഫീസുകളിലെ തിരക്കൊഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇത്.

അന്വേഷണങ്ങള്‍ക്കായി പനമ്പള്ളി നഗറിലെ കൊച്ചി റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ passportindia.gov.in എന്ന വെബ്‌സൈറ്റിലൂടെ ഇതിനായി മുന്‍കൂര്‍ അപ്പോയ്‌മെന്റ് എടുക്കേണ്ടതാണ്. തിരഞ്ഞെടുത്ത സമയത്ത് ഓഫീസ് സന്ദര്‍ശിക്കുമ്പോള്‍ അപ്പോയ്‌മെന്റ് ഷീറ്റിന്റെ പ്രിന്റ് ഔട്ടും കൊണ്ടു വരേണ്ടതാണ്. മുന്‍കൂറായി ഓണ്‍ലൈന്‍ അപ്പോയ്‌മെന്റ് എടുക്കാത്തവരുടെ അന്വേഷണങ്ങള്‍ സ്വീകരിക്കുന്നതല്ല. അന്വേഷണങ്ങള്‍ക്കായി അപ്പോയ്‌മെന്റ് എടുക്കുന്നതിന് ഫീസ് ആവശ്യമില്ല.
 

Latest News