തിരുവനന്തപുരം- എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15ന് മുമ്പ് പ്രസിദ്ധീകരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എല്‍സി പരീക്ഷ മെയ് 26 ന് ആരംഭിക്കും. മേയ് 21 മുതല്‍ വിഎച്ച്എസ്ഇ പരീക്ഷ നടത്താനാണ് തീരുമാനം. എസ്എസ്എല്‍സി പരീക്ഷയ്ക്ക് 20 വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് 30 പേരുമായിരിക്കും ഒരു പരീക്ഷാഹാളില്‍. സാമൂഹിക അകലം പാലിക്കാന്‍ പരീക്ഷ നടത്തിപ്പിനായി കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കും. സാമൂഹിക അകലം പാലിക്കാന്‍ സിഗ് സാഗ് രീതിയില്‍ ക്രമീകരണം നടത്താനാണ് ആലോചന.
എസ്എസ്എല്‍സിയ്ക്ക് മൂന്ന് പരീക്ഷയും പ്ലസ് ടുവില്‍ നാല് പരീക്ഷയുമാണ് ബാക്കിയുള്ളത്. മേയ് 26 മുതല്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പരീക്ഷ ഉണ്ടാകും. രാവിലെ പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകളും ഉച്ചയ്ക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയും നടത്തും.
സാമൂഹിക അകലം അടക്കം കോവിഡ് 19 പ്രതിരോധമാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പരീക്ഷ. പരീക്ഷാഹാളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.