ഭീകരന്‍ റിയാസ് നായിക്കുവിനെ സൈന്യം വധിച്ചു

ജമ്മു-ജവാന്മാരുടെ ജീവന് കണക്ക് പറഞ്ഞ് ഇന്ത്യന്‍ സൈന്യം.  തലയ്ക്ക് 12 ലക്ഷം രൂപ വിലയിട്ടിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ റിയാസ് നായിക്കൂവിനെ സൈന്യം വധിച്ചു. മണിക്കൂറുകള്‍ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് നായിക്കൂവിനെ സുരക്ഷാ സേന വധിച്ചത്. 2017 ല്‍  സര്‍ക്കാര്‍ പുറത്തു വിട്ട കൊടുംഭീകരരുടെ പട്ടികയില്‍ റിയാസ് നായ്ക്കൂവും ഉള്‍പ്പെട്ടിരുന്നു.
പുല്‍വാമ ജില്ലയിലെ അവന്തിപോറയുടെ തെക്കന്‍ പ്രദേശത്ത് സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. അവന്തിപോറയിലെ സുരക്ഷാ സേന പംപോറിനെ വളഞ്ഞിട്ടുണ്ട്.  രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റിയാസ് നായിക്കൂവിന്റെ ജന്മദേശമായ ബെയ്ഗപ്പോറയില്‍ സുരക്ഷാ സേന നടത്തിയ തിരച്ചിലില്‍ റിയാസ് നായിക്കൂവിന്റെ ഒളിസങ്കേതം വളഞ്ഞ് സൈന്യം ഇയാളെ വധിക്കുകയായിരുന്നു.  
 

Latest News