പയ്യന്നൂർ- ഭാര്യ കോവിഡ് നിയന്ത്രണത്തിലായതിനെത്തുടർന്ന് ഭർത്താവ് ജീവനൊടുക്കി. കരിവെള്ളൂർ തെക്കേ മണക്കാട്ടെ ചേളങ്ങോത്ത് ഇല്ലത്തെ അജിത് നാരായണനാണ് (26) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചത്. അജിത്തിന്റെ ഭാര്യ കഴിഞ്ഞ മാർച്ച് അവസാനം മുതൽ എറണാകുളത്ത് കഴിയുകയാണ്. ലോക് ഡൗൺ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഭാര്യയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. ഇതേത്തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു.
പയ്യന്നൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനാണ്.






