നമസ്‌കരിക്കാൻ മുറിയിലേക്ക് പോയ യുവതി തൂങ്ങി മരിച്ച നിലയിൽ

കാസർകോട്- അസർ നമസ്‌കരിക്കാൻ മുറിയിലേക്ക് പോയ യുവതി തൂങ്ങി മരിച്ച നിലയിൽ. സൗത്ത് ചിത്താരി ക്വട്ടേർഴ്‌സിൽ താമസിക്കുന്ന റഫിയത് (24) തൂങ്ങി മരിച്ചത്. നോമ്പ് തുറക്കാനുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉമ്മയെ സഹായിക്കുന്നതിനിടയിൽ അസർ നമസ്‌കരിക്കാൻ മുറിയിൽ കയറി കതകടച്ച യുവതി കതക് തുറക്കാത്തതിനെ തുറന്നു സംശയം തോന്നിയ വീട്ടുകാർ കതക് തകർത്തപ്പോൾ ഫാനിൽ തൂങ്ങിയ യുവതിയെ ആണ് കാണുന്നത്. ഉടനെ നാട്ടുകാർ ചേർന്ന് സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലശ്ശേരി സ്വദേശികളായ കുടുംബം വർഷങ്ങളായി സൗത്ത് ചിത്താരിയിലാണ് താമസം. മുക്കൂട് സ്വദേശി ഇസ്മയിലാണ് ഭർത്താവ്. ഇദ്ദേഹവുമായി പിണക്കത്തിൽ ആയിരുന്നു യുവതി. പിതാവ് റഫീഖ് ഓട്ടോ തൊഴിലാളിയാണ്. റിയാസ്, റമീസ്, റഹീസ് എന്നിവർ സഹോദരങ്ങളാണ്.
 

Latest News