Sorry, you need to enable JavaScript to visit this website.
Thursday , December   03, 2020
Thursday , December   03, 2020

അൽഹസയിൽ കടുത്ത നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു

റിയാദ് - കൊറോണ വ്യാപനം തടയുന്നതിന് അൽഹസ അൽഫൈസലിയ, അൽഫാദിലിയ ഡിസ്ട്രിക്ടുകളിൽ ബാധകമാക്കിയ കടുത്ത നിയന്ത്രണങ്ങൾ എടുത്തുകളയാൻ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ശഅ്ബാൻ 25 ന് ആണ് അൽഹസ അൽഫൈസലിയ, അൽഫാദിലിയ ഡിസ്ട്രിക്ടുകളിൽ അധിക നിയന്ത്രണങ്ങൾ ബാധകമാക്കാനുള്ള തീരുമാനം ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. 
ആരോഗ്യ വകുപ്പുകൾ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഇരു ഡിസ്ട്രികടുകളിലെയും അധിക നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞത്. തങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയുള്ള സമയത്ത് വീടുകളിൽ നിന്ന് പുറത്തിറങ്ങി സഞ്ചരിക്കുന്നതിന് ഇരു ഡിസ്ട്രിക്ടുകളിലെയും നിവാസികൾക്കുള്ള അനുമതി തുടരും. ആരോഗ്യ മുൻകരുതൽ, പ്രതിരോധ നടപടികൾക്കിടെ പ്രവർത്തിക്കാൻ അനുമതിയുള്ള സ്ഥാപനങ്ങൾക്കുള്ള പ്രവർത്തനാനുമതിയും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 
 

Latest News