തൃശൂര്‍ - മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചുകോടി രൂപ ഗുരുവായൂര്‍ ദേവസ്വം നല്‍കിയതിനെ ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി ഹൈക്കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. കേസ് വെള്ളിയാഴ്ച രിഗണിക്കും. ദേവസ്വം നടപടിക്കെതിരെ ബി.ജെ.പി ശക്തമായ പ്രതിഷേധമായി രംഗത്ത് വന്നിരുന്നു. ക്ഷേത്ര സ്വത്തുക്കള്‍ ക്ഷേത്രകാര്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കാന്‍ പാടില്ലെന്ന ഗുരുവായൂര്‍ ദേവസ്വം ആക്ടിന്റെ പരസ്യമായ ലംഘനമാണ് നടന്നതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പറഞ്ഞു.
ക്ഷേത്രം അടച്ചിട്ടത് വഴി ഒരു രൂപ പോലും വരുമാനമില്ലാതിരിക്കുന്ന അവസ്ഥയാണ് നിലവിലെന്നും നാഗേഷ് ചൂണ്ടിക്കാട്ടി. ദേവസ്വം പരിപാലിച്ച് പോരുന്ന ആനകള്‍ക്കും, പശുക്കളുടേയും ചിലവുകള്‍, ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍. ക്ഷേത്രത്തിലെ വൈദ്യുതി, കുടിവെള്ള ചാര്‍ജ്ജുകള്‍ തുടങ്ങി എല്ലാത്തരം ചിലവുകളുമടക്കം പ്രതിമാസം ഏകദേശം 10 കോടി രൂപയോളം ചിലവ് വരുമെന്നും ക്ഷേത്രം എന്ന് തുറക്കുമെന്ന് പോലും ഒരു ധാരണയില്ലാത്ത ഈ അവസ്ഥയില്‍ ദേവസ്വവും ദേവസ്വം ഭരിക്കുന്ന സര്‍ക്കാരും ക്ഷേത്ര സ്വത്ത് അനധികൃതമായി കൈകാര്യം ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും നാഗേഷ് പറഞ്ഞു.