തിരുവനന്തപുരം- പ്രവാസികളുടെ മടക്കത്തിന് കണ്ണൂർ എയർപോർട്ട് കൂടി ഉള്‍പ്പെടുത്താന്‍ സമ്മതിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഈ മാസം 12 നാണ് കണ്ണൂരിലേക്ക് വിമാനം എത്തുക. ദുബായില്‍ നിന്നുള്ള വിമാനമായിരിക്കും ഇത്.
വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന ഗര്‍ഭിണികള്‍ക്ക് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാം. അന്യസംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ട്രെയിന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതായി ആലോചിക്കുന്നുണ്ടെ ന്നും മുഖ്യമന്ത്രി പറഞ്ഞു.