Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ കാലത്ത് ജനപ്രിയ പാക്കേജ്  പ്രഖ്യാപിച്ച് പെറുവിന്റെ ന്യൂജെന്‍ ധനമന്ത്രി

ന്യൂയോര്‍ക്ക്-കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായങ്ങള്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും സഹായകമാകുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ലോകശ്രദ്ധ നേടി പെറുവിന്റെ മുപ്പത്തഞ്ചുകാരിയായ ധനമന്ത്രി മരിയ അന്റോണീറ്റ ആല്‍വ.
ഫലപ്രദവും സ്വീകാര്യവുമായ സാമ്പത്തിക നയങ്ങളിലൂടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് ആല്‍വ ഇപ്പോള്‍. 2019 ഒക്ടോബറില്‍ നടന്ന മന്ത്രിസഭാ പുനര്‍വിന്യാസത്തിലാണ് തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവിന്റെ ധനമന്ത്രിയായി മരിയ അന്റോണീറ്റ ആല്‍വ ചുമതലയേറ്റത്. ഇപ്പോഴിതാ സാധാരണക്കാര്‍ക്കിടയില്‍ സ്വീകാര്യയായി തീര്‍ന്നിരിക്കുന്ന ആല്‍വയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാനും ആല്വയെ അഭിനന്ദിച്ച് പോസ്റ്ററുകള്‍ ഇറക്കാനും ആരാധകരുടെ മത്സരമാണ്.
ധൈര്യവും കുലീനതയും ഒത്തു ചേര്‍ന്ന വിശിഷ്ടവ്യക്തിയെന്നാണ് ധനമന്ത്രിയെ സാമൂഹികമാധ്യമങ്ങള്‍ വാഴ്ത്തുന്നത്. 2008ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ ആല്‍വ  2010ലാണ് പെറുവിന്റെ ധനകാര്യ വകുപ്പില്‍ ആദ്യമായി അംഗമാകുന്നത്. 2014ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഇന്‍ ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി.
2014ല്‍പെറുവിലേക്ക് മടങ്ങുന്നതിന് മുമ്പ് പഠനത്തിനായി രണ്ട് മാസക്കാലം ആല്‍ഫ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പില്‍ നിയമിതയായി. പിന്നീട് ധനകാര്യ വകുപ്പിലേക്ക് മടങ്ങി. തുടര്‍ന്ന് ബജറ്റ് തയ്യാറാക്കുന്ന ചുമതല ആല്‍വയ്ക്ക് നല്‍കുകയായിരുന്നു. കഴിഞ്ഞ കൊല്ലം ധനമന്ത്രിയായി ചുമതലയേറ്റതോടെ പെറുവിയന്‍ പ്രസിഡന്റ് മാര്‍ട്ടിന്‍ വിസ്‌കാരയുടെ മന്ത്രിസഭയിലെ ന്യൂജെന്‍ മന്ത്രിമാരില്‍ ഏറെ ശ്രദ്ധ നേടിയത് ആല്‍വയാണ്. ഗവണ്മെന്റിന്റെ നയങ്ങള്‍ ജനപ്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് ഇവര്‍ക്ക് പ്രശംസ നേടിക്കൊടുത്തു.
 

Latest News