Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ തിരിച്ചുവരവ്; കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ആശയക്കുഴപ്പമെന്ന് ചെന്നിത്തല

തിരുവനന്തപുരം- പ്രവാസികളുടെ തിരിച്ചുവരവ് സംബന്ധിച്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ആശയക്കുഴപ്പമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിര്‍ണായകമായ കാര്യങ്ങളില്‍ പോലും ഇരുസര്‍ക്കാരുകളും യോജിച്ച് പ്രവര്‍ത്തിക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ കേന്ദ്രവും കേരളവും തമ്മില്‍ ഐക്യമില്ലാത്തതിനാല്‍ ദിനംപ്രതി ആശയക്കുഴപ്പങ്ങള്‍ കൂടുകയാണെന്ന് മുഖ്യമന്ത്രിയുടെയും വി മുരളീധരന്റെയും വാര്‍ത്താ സമ്മേളനങ്ങള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു.

നാട്ടിലേക്ക് മടങ്ങുന്നവരെ ഗള്‍ഫില്‍ കൊറോണ ടെസ്റ്റിന് വിധേയമാക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ മടങ്ങുന്ന പ്രവാസികളെ ഗള്‍ഫില്‍ നിന്ന് കൊറോണ ടെസ്റ്റ് നടത്തിയിട്ടേ തിരിച്ചെത്തിക്കുകയുള്ളൂവെന്നാണ് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞത്. ഇത്തരത്തില്‍ വിവിധ കാര്യങ്ങളില്‍ പരസ്പര വിരുദ്ധമായിട്ടാണ് മുഖ്യമന്ത്രിയും കേന്ദ്രവിദേശകാര്യ സഹമന്ത്രിയും സംസാരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രാജ്യം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
 

Latest News