Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുസ്‌ലിം സ്ത്രീകൾ ഷോപ്പിംഗിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്ന് വ്യാജ വീഡിയോ

ന്യൂദൽഹി- ലോക്ഡൗൺ ലംഘിച്ച് ഷോപ്പിംഗ് നടത്തുന്ന മുസ്‌ലിം സ്ത്രീകൾ പോലീസ് കെട്ടിടം വളഞ്ഞപ്പോൾ ചാടി രക്ഷപ്പെടുന്നുവെന്ന പേരിൽ ഫെയ്ക്ക് വീഡിയോ പ്രചാരണം. ഷോപ്പിംഗ് നടത്തുന്നതിനിടെ പോലീസ് എത്തിയപ്പോൾ ചാടി രക്ഷപ്പെടുന്നു എന്ന വ്യാജേനയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. സംഘ്പരിവാർ കേന്ദ്രങ്ങളായിരുന്നു ഈ വീഡിയോ പ്രചരിപ്പിച്ചത്. വർഷങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിലെ കറാച്ചിയിലെ താരീഖ് ബുക് സ്റ്റോറിൽ നടന്ന സംഭവമായിരുന്നു ഇത്. ഇതാണ്  ഈ ലോക്ഡൗൺ കാലത്തേത് എന്ന് ഹാഷ്ടാഗോടെ പ്രചരിപ്പിക്കുന്നത്. ജാബിർ ഹയാത്ത് അൻസാരി ഐ.ഐ.എം.ഐ.എം എന്ന ഫെയ്‌സ്ബുക്ക് പേജിലായിരുന്നു ഈ വീഡിയോ ആദ്യം വന്നത്. ലോക്ഡൗണിനിടെ പ്രവർത്തിപ്പിച്ച കട പോലീസെത്തി അടപ്പിച്ചപ്പോൾ മുകൾ നിലയിൽനിന്ന  താഴേക്ക് ചാടുന്ന സ്ത്രീകൾ എന്ന ക്യാപ്ഷനോടെയായിരുന്നു ഇത്. വീഡിയോ അധികം വൈകാതെ ഇതേ ക്യാപ്ഷനിൽ നിരവധി പേർ പ്രചരിപ്പിച്ചു.
 

Latest News