സൗദിയില്‍ മലപ്പുറം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്- സൗദി അറേബ്യ തലസ്ഥാനമായ റിയാദില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുകയായിരുന്ന മലപ്പുറം വാഴക്കാട് കോലോത്തുകടവ് പുല്ലാഞ്ചീരി അബ്ദു (50) വിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കോവിഡ് പരിശോധന നടത്തിയിരുന്നു. നെഗറ്റീവ് ആണ് ഫലം ലഭിച്ചിരുന്നതെങ്കിലും ഇദ്ദേഹം അസ്വസ്ഥനായിരുന്നുവെന്ന് പറയുന്നു.  മാതാവ് ആയിശ. ഭാര്യ: സക്കീന. മക്കള്‍: നിയാസ്, ഷംന, നസ്ന. പുല്ലാഞ്ചീരി ആലി. മരുമകന്‍ ശഫീഖ് എടവണ്ണപ്പാറ.

 

Latest News